Type Here to Get Search Results !

Bottom Ad

കാസര്‍കോട് കെ.എം.സി.സിയുടെ ബൈത്തുറഹ്മ കൈമാറി

ഉപ്പള (www.evisionnews.in): കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ ബൈത്തുറഹ്മയുടെ താക്കേല്‍ ദാനവും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ റിലീഫ് വിതരണവും ഉപ്പള മെട്രോ പ്ലസയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും ജില്ലാ കമ്മിറ്റി ചെയര്‍മാനുമായ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു.

എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.കെ.എം അഷറഫ്, ടി. മൂസ, അബ്ദുല്ല മുഗു, അബ്ബാസ് മംഗല്‍പ്പാടി, യൂസുഫ് ഉളുവാര്‍, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, അബൂബക്കര്‍ ദാരിമി, ജാഫര്‍ ഏരിയാല്‍, ഉമ്മര്‍ പൈവെളിക, ഹനീഫ് ഉപ്പള, റഹീം പള്ളിക്കര, റഹീം ചൂരി പങ്കടുത്തു.

ഹേരൂരിലെ ഒരു കുടുംബത്തിനാണ് ബൈത്തുറഹ്മ നിര്‍മിച്ചു നല്‍കിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലകളില്‍ ഒരു ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനവും മറ്റു പ്രദേശത്ത് 2.5 ലക്ഷം രുപയുട റിലീഫ് വിതരണവും നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad