Type Here to Get Search Results !

Bottom Ad

യാത്രക്കാരിയെ ശല്ല്യം ചെയ്ത കണ്ടക്ടറെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

കാലിക്കടവ് (www.evisionnews.in) : സ്വകാര്യ ബസിലെ ഭര്‍തൃമതിയായ യാത്രക്കാരിയെ ശല്ല്യം ചെയ്ത അതേ ബസിലെ കണ്ടക്ടര്‍ക്ക് പൊതിരെ തല്ല്.
കാഞ്ഞങ്ങാട് പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ മിഥുനെയാണ് (28) കാലിക്കടവില്‍ ബസ് തടഞ്ഞ് നാട്ടുകാ ര്‍ കൈകാര്യം ചെയ്തത്. മര്‍ദ്ദനത്തില്‍ അവശനായ കണ്ടക്ടറെ തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
വെള്ളിയാഴ്ച വൈകിട്ട് പയ്യന്നൂര്‍ സ്റ്റാന്റില്‍ നിന്നും പിലിക്കോടേക്ക് പോകാന്‍ ബസില്‍ കയറിയ യുവതിയെ മിഥുന്‍ ശല്ല്യപ്പെടുത്തുകയായിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടും യുവാവ് പിന്തിരിഞ്ഞില്ല.തുടര്‍ന്ന് യുവതി സംഭവം മൊബൈലില്‍ ബന്ധുക്കളെ അറിയിച്ചു.ബന്ധുക്കളും നാട്ടുകാരും സംഘടിച്ച് കാലിക്കടവില്‍ കാത്തു നിന്ന് ബസില്‍ നിന്നും കണ്ടക്ടറെ പുറത്തിറക്കി കൈകാര്യം ചെയ്യുകയാണുണ്ടായത്.


keywords: Conductor-klkdv

Post a Comment

0 Comments

Top Post Ad

Below Post Ad