Type Here to Get Search Results !

Bottom Ad

മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്


തൃശൂര്‍ (www.evisionnews.in):  മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പി.എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ലിജോയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് പി.എ ജോസഫ് ലിജോയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. ലിജോ ഒരു കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലിജോയുടെ അരണാട്ടുകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തു. പരിശോധന ഇപ്പോഴും തുടരുകയാണ്. സാമ്പത്തികമായ പലകാര്യങ്ങളിലും വിജിലന്‍സ് ലിജോയില്‍ നിന്ന് വ്യക്തത തേടും.

Post a Comment

0 Comments

Top Post Ad

Below Post Ad