Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ വീണ്ടും അക്രമം: ബി.എം.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു


കണ്ണൂര്‍ (www.evisionnews.in): പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതിന് പിന്നാലെ ബി.എം.എസ് പ്രവര്‍ത്തകനും വെട്ടേറ്റുമരിച്ചു. കണ്ണൂരിലെ സി.കെ രാമചന്ദ്രനാ (52)ണ് വെട്ടേറ്റു മരിച്ചത്. ചൊവ്വാഴ്ച ഒരു മണിയോടെയാണ് രാമചന്ദ്രന് വെട്ടേറ്റത്. വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു ബന്ധുക്കളുടെ കണ്‍മുന്നിലിട്ട് രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടേറ്റ ഉടന്‍ രാമചന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

രജനിയാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ ഭാര്യ. ദേവാംഗന, ദേവദത്തന്‍ മക്കളാണ്. രാമചന്ദ്രന്റെ കൊലപാതകത്തിന് പിന്നാലെയും പയ്യന്നൂരില്‍ വ്യാപക സംഘര്‍ഷങ്ങള്‍ അരങ്ങേറി. നിരവധി വീടുകള്‍ക്ക് നേരെ അക്രമണമുണ്ടായി. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. നേരത്തെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധന്‍രാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ നിയമസഭാ മണ്ഡലം പരിധിയില്‍ സി.പി.എം ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

keywords: Kannur-murder-bms-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad