Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാതക്ക് 20 കോടി



തിരുവനന്തപുരം (www.evisionnews.in): കാഞ്ഞങ്ങാട് -പാണത്തൂര്‍ -കാണിയൂര്‍ റെയില്‍പാതക്ക് സംസ്ഥാന ബജറ്റില്‍ 20കോടി രൂപ വകയിരുത്തി. ഇതോടെ നിര്‍ദ്ദിഷ്ട പാത സ്ഥാപിതമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരിട്ട് മുന്‍കൈയെടുത്തതിന്റെ ആശാവഹമായ മാറ്റമാണ് തുക വകയിരുത്തിയതിലൂടെ പ്രകടമായത്. 

പാത നിലവില്‍ വരുന്നതോടെ ഹോസ്ദുര്‍ഗ് താലൂക്ക് ആസ്ഥാനമായ കാഞ്ഞങ്ങാട് നഗരം സംസ്ഥാനത്തെ സുപ്രധാന റെയില്‍വെ ജംഗ്ഷനായി മാറും. ഇത് കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍ വരെയുള്ള ഉള്‍നാടന്‍ മലയോര മേഖലകളില്‍ വന്‍ വികസനത്തിന് തുടക്കമിടും. റെയില്‍പാതക്കുള്ള സര്‍വെ ഇതിനകം പൂര്‍ത്തികരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ വനപ്രദേശങ്ങളിലെ സര്‍വ്വെക്ക് മാത്രമെ ഇനി പാരിസ്ഥിതിക അനുമതി കിട്ടാനിരിക്കുന്നത്. വകയിരുത്തിയ തുക ഭൂമി ഏറ്റെടുക്കുന്നതിന് വിനിയോഗിക്കാനാണ് സാധ്യത. പദ്ധതിച്ചെലവിന്റെ വിഹിതം സംബന്ധിച്ച് മന്ത്രി സഭയുടെ പ്രത്യേക തീരുമാനം പിന്നീട് ഉണ്ടാകും.

പദ്ധതിയുടെ അമ്പത് ശതമാനം വീതം വഹിതം കര്‍ണാടക -കേരള സര്‍ക്കാറുകളും കേന്ദ്രസര്‍ക്കാറും വഹിക്കണമെന്നാണ് വ്യവസ്ഥ. കര്‍ണാടകം ഈ വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്. കേരളം ഇക്കാര്യത്തില്‍ വിമുഖത കാട്ടിയതാണ് പദ്ധതി വൈകാന്‍ കാരണം. കേരളത്തിന്റെ ബജറ്റ് ഇടപെടലോടെ കാഞ്ഞങ്ങാട് -കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങള്‍.


Keywords: Kerala-news-kasaragod-news-kang-kaniyur-railway-20-budjet-2016
Tags

Post a Comment

0 Comments

Top Post Ad

Below Post Ad