Type Here to Get Search Results !

Bottom Ad

മടിക്കൈ കമ്മാരനെ കാഞ്ഞങ്ങാട് പൗരാവലി ആദരിക്കും

കാഞ്ഞങ്ങാട് (www.evisionnews.in): അരനൂറ്റാണ്ടിലേറെയായി ജില്ലയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിറസാന്നിധ്യമായ മുതിര്‍ന്ന ബിജെപി നേതാവ് മടിക്കൈ കമ്മാരനെ കാഞ്ഞങ്ങാട് പൗരാവലി ആദരിക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന സമാദരം പരിപാടി പത്തിനു നാലിനു കാഞ്ഞങ്ങാട് നഗരസഭാ ടൗണ്‍ഹാളില്‍ കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സി.കെ ശ്രീധരന്‍, എ.കെ നാരായണന്‍, എ.വി രാമകൃഷ്ണന്‍, കൊവ്വല്‍ ദാമോദരന്‍, ടി. മുഹമ്മദ് അസ്ലം, പി.ദാമോദരപ്പണിക്കര്‍, എസ്.കെ കുട്ടന്‍, ഇ. കൃഷ്ണന്‍ അറിയിച്ചു. 

മന്ത്രി ഇ. ചന്ദ്രശേഖരന്‍ പൗരാവലിയുടെ ഉപഹാരം മടിക്കൈ കമ്മാരനു സമര്‍പ്പിച്ച് പൊന്നാട അണിയിക്കും. സി.കെ പത്മനാഭന്‍ പയ്യന്നൂര്‍ പവിത്രമോതിരം സമ്മാനിക്കും. നഗരസഭാധ്യക്ഷന്‍ വി.വി രമേശന്‍ മംഗളപത്രം സമര്‍പ്പിക്കും. 78 വയസു തികഞ്ഞ മടിക്കൈ കമ്മാരന് കല്യാണം കുരുക്ഷേത്രയുടെ നേതൃത്വത്തില്‍ 78 വിദ്യാര്‍ത്ഥികള്‍ 78 പുസ്തകങ്ങള്‍ സമ്മാനിക്കും.

Keywords: Kasaragod-news-madikkai-kammaran

Post a Comment

0 Comments

Top Post Ad

Below Post Ad