Type Here to Get Search Results !

Bottom Ad

ആലംപാടി കെ.എം.സി.സി, ജി.സി.സി റിലീഫ് വിതരണം ചെയ്തു

ആലംപാടി (www.evisonnews.in): ആലംപാടി കെ.എം.സി.സി, ജി.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ നൂറോളം കുടുംബങ്ങള്‍ക്ക് റമദാന്‍ ഫുഡ് കിറ്റും ധനസഹായവും വിതരണം ചെയ്തു. ആലംപാടി ലീഗ് ഓഫീസില്‍ നടന്ന ചടങ്ങ് ജി.സി.സി. ആലംപാടി കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ മിഹ്‌റാജിന്റെ അധ്യക്ഷതയില്‍ പി.ബി. അബ്ദുല്‍ റസാക്ക് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അബു ദാരിമി മിഹ്‌റാജ്പ്രാര്‍ത്ഥന നടത്തി. ധനസഹായ വിതരണോദ്ഘാടനം ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. 

റമദാന്‍ കിറ്റ് വിതരണോദ്ഘാടനം മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള നിര്‍വ്വഹിച്ചു. അടിയന്തിര ചികിത്സാ സഹായം കെ.എം.സി.സി, ജി.സി.സി. ചെങ്കള പഞ്ചായത്ത് ഓര്‍ഗനൈഷൈസന്‍ സെക്രട്ടറി മുനീര്‍ ചെര്‍ക്കള നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ. മമ്മിഞ്ഞി ആലംപാടി, സി.ബി. മുഹമ്മദ് ആലംപാടി, പൊയ്യല്‍ മുഹമ്മദ്, അബ്ദുല്ല മുഹമ്മദ്, അലി ബദ്്‌രിയ, എം.ഐ അബ്ദുല്ല, കുര്‍സ് അബൂബക്കര്‍, മളിയില്‍ ഖലീല്‍, ചൂരി സിദ്ദീഖ്, എം.എം ബഷീര്‍, അബ്ദുല്ല സീതി, സി.എ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല ഗോവ, അമീര്‍ ഖാസി, മളിയില്‍ മാമു, മൊയ്തീന്‍ പാറ, ഷരീഫ് മസ്‌ക്കറ്റ്, ഹക്കീം പീടിക, കൊടക് അബ്ദുല്ല, ഹമീദ് മിഹ്‌റാജ്, മേനത്ത് മാഹിന്‍ സംബന്ധിച്ചു. ആലംപാടി കെ.എം.സി.സി, ജി.സി.സി ജനറല്‍ സെക്രട്ടറി ഹനീഫ ഗള്‍ഫ് നഗര്‍ സ്വാഗതവും കെ.എം.സി.സി. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്് അബു ദാരിമി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad