Type Here to Get Search Results !

Bottom Ad

സി.പി.എമ്മിന്റെ മനുഷ്യാവകാശ ലംഘനത്തിന് പോലീസ് കൂട്ടുനില്‍ക്കുന്നു -മുസ്ലിം ലീഗ്



പോലീസ് നീതി നിഷേധത്തിനെതിരെ പ്രതിഷേധമിരമ്പി

കാസര്‍കോട് (www.evisionnews.in): ഭരണമാറ്റം മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പീഡിപ്പിക്കാനുള്ള അധികാരമാണെന്ന് കരുതുന്ന പോലീസുകാരുടെ നയത്തിനെതിരെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഡിവൈഎസ്.പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി. സിപിഎമ്മിന്റെ മനുഷ്യാവകാശ ലംഘനത്തിന് ജില്ലയിലെ പോലീസ് കൂട്ടുനില്‍ക്കുകയാണ്. കള്ളക്കേസുകളുണ്ടാക്കി ബോധപൂര്‍വ്വം നാടിന്റെ സമാന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമമാണ് പലപ്പോഴും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. രാഷ്ട്രീയ പ്രേരിതമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പോലീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതിക്കു നേരെ കണ്ണടക്കുകയാണ്. 

കാസര്‍കോട് നഗരപ്രദേശത്തും ചുറ്റുവട്ടങ്ങളിലുമായി ജനങ്ങള്‍ക്ക് സൈ്വര്യമായി നടന്നു പോക്കാനോ കിടന്നുറങ്ങാനോ പറ്റാത്തതരത്തില്‍ സംഘ്പരിവാര്‍ ക്രമിനലുകള്‍ അഴിഞ്ഞാട്ടം നടത്തുകയും അകാരണമായി വഴിയാത്രക്കാരായ കുട്ടികളെയും സ്ത്രീകളെയുമടക്കം അക്രമിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ചും നടത്തുന്ന അക്രമ ചെയ്തികളെ തടയാതെ അക്രമികളോട് മൃദു സമീപനം പാലിക്കുകയാണ് പോലീസ്. പോലീസിന്റെ ഈ നീതി നിഷേധത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, മധൂര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി തുടങ്ങിയ മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളിലെ പോലീസിന്റെ പക്ഷപാതം സംശയാസ്പദമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികള്‍ തളളിക്കളയുകയും പരാതിക്കാരെ പ്രതിചേര്‍ക്കുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എജിസി ബഷീര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, മാഹിന്‍ കേളോട്ട്്, ഹാഷിം കടവത്ത്, അബൂബക്കര്‍ എടനീര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്‌ള, അന്‍വര്‍ ചേരങ്കൈ, മുനീര്‍ ചെര്‍ക്കള, ബീഫാത്തിമ ഇബ്രാഹിം, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad