Type Here to Get Search Results !

Bottom Ad

പോലീസ് നീതി നിഷേധത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭം ഏഴിന്

കാസര്‍കോട് (www.evisionnews.in): ഭരണമാറ്റം മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പീഡിപ്പിക്കാനുള്ള അധികാരമാണെന്ന് കരുതുന്ന പോലീസുകാരുടെ നയത്തിനെതിരെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ ഏഴിന് പത്ത് മണിക്ക് കാസര്‍കോട് ഡി.വൈ.എസ്.പി ഓഫീസിനു മുമ്പില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. മുസ്ലിംലീഗ് ജില്ലാ നേതാക്കളും ജനപ്രതിനിധികളും ധര്‍ണയില്‍ പങ്കെടുക്കും. 

രാഷ്ട്രീയ പ്രേരിതമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പോലീസ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതിക്കു നേരെ കണ്ണടക്കുകയാണ്. കാസര്‍കേട് നഗരപ്രദേശത്തും ചുറ്റുവട്ടങ്ങളിലുമായി ജനങ്ങള്‍ക്ക് സൈ്വര്യമായി നടന്നു പോക്കാനോ കിടന്നുറങ്ങാനോ പറ്റാത്തതരത്തില്‍ സംഘ്പരിവാര്‍ ക്രമിനലുകള്‍ അഴിഞ്ഞാട്ടം നടത്തുകയും അകാരണമായി വഴിയാത്രക്കാരായ കുട്ടികളെയും സ്ത്രീകളെയുമടക്കം അക്രമിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ചും നടത്തുന്ന അക്രമ ചെയ്തികളെ തടയാനാവാത്ത പോലീസ് അത്തരം കുറ്റക്കാരോട് കാണിക്കുന്നത് മൃദു സമീപനമാണ്. 

പോലീസിന്റെ ഈ നീതി നിഷേധത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, മധൂര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി തുടങ്ങിയ മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളിലെ പോലീസിന്റെ പക്ഷപാതം സംശയാസ്പദമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഇ അബൂബക്കര്‍ ഹാജി, ഹാഷിം കടവത്ത്, പി അബ്ദുല്‍ റഹിമാന്‍ ഹാജി, മാഹിന്‍ കോളോട്ട്, എ.എം കടവത്ത്, അഡ്വ: വി.എം മുനീര്‍, ബി.കെ അബ്ദുല്‍ സമദ്, കെ അബ്ദുല്ല കുഞ്ഞി, പി.എം മുനീര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, ടി.എം ഇഖ്ബാല്‍, ഹരിസ് ചൂരി, ഹമീദ് പെസെളിഗ സംബന്ധിച്ചു.


keywords: Kasaragod-news-police-iuml-july-7

Post a Comment

0 Comments

Top Post Ad

Below Post Ad