Type Here to Get Search Results !

Bottom Ad

ഐ.എസ് റിക്രൂട്ട്‌മെന്റ് തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച്; അഞ്ചു പേര്‍ക്ക് ഐസ്എ ബന്ധമുള്ളതായി ഇന്റലിജന്‍സ്


സൂത്രധാരന്‍ ഡോ. ഇജാസെന്ന് സംശയം

കാസര്‍കോട് (www.evisionnews.in): കേരളത്തില്‍ നിന്നും ഐ.എസ് ക്യാമ്പുകളിലെത്തിയെന്നു കരുതുന്ന 18 പേരും തൃക്കരിപ്പൂര്‍, പടന്ന മേഖല കേന്ദ്രീകരിച്ചാണ് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതെന്നും കാണാതായവരില്‍ അഞ്ചു പേര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇന്റലിജന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവരുടെ വാട്‌സാപ്പ്, ഫേയ്‌സ്ബുക്ക് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യാജ പ്രൊഫൈലുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ആരൊക്കെയാണ് ഈ അഞ്ചുപേരെന്ന് അറിവായിട്ടില്ല. സമാന വിവരങ്ങളുമായി കേന്ദ്ര ഇന്റലിജന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉന്നതപൊലീസ് സംഘം കാസര്‍കോട് എത്തും. അതേസമയം ഏതെങ്കിലും തരത്തിലുളള സന്ദേശങ്ങള്‍ കാണാതായവരില്‍ നിന്നും ലഭിച്ചാല്‍ ആരുമായും പങ്കുവെക്കരുതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കാണാതായവരില്‍ നാലുപേര്‍ വീട്ടുകാര്‍ക്ക് സന്ദേശമയച്ചത് നാലു ഫോണ്‍നമ്പരുകളില്‍ നിന്നാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒരു ഇന്ത്യന്‍ നമ്പറും മൂന്ന് വിദേശ നമ്പറുകളില്‍ നിന്നുമാണ് ഇവര്‍ സന്ദേശമയച്ചത്. ഈ നമ്പരുകള്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. എന്നാല്‍ ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കാസര്‍കോട് നിന്നും പാലക്കാട് നിന്നും കാണാതായ കുടുംബത്തെ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയതിന് പിന്നില്‍ ഡോ. ഇജാസെന്നാണ് സംശയം. ഭാര്യയ്ക്കും കുഞ്ഞിനൊപ്പം നാടുവിട്ട അബ്ദുല്‍ റഷീദും ഡോ. ഇജാസുമാണ് പാലക്കാട്ടെ ഈസ, യഹ്യ എന്നിവരെ ഐ.എസിനായി റിക്രൂട്ടുചെയ്തതെന്നാണ് സംശയം.



Keywords: Kasaragod-ijas-is-recru-tkr-

Post a Comment

0 Comments

Top Post Ad

Below Post Ad