Type Here to Get Search Results !

Bottom Ad

ഐ.എസില്‍ ചേരാന്‍ പദ്ധതിയിട്ട മുപ്പതുകാരന്‍ മുംബൈയില്‍ പിടിയില്‍

മുംബൈ (www.evisionnews.in): ഐ.എസില്‍ ചേരാന്‍ പദ്ധതിയിട്ട മുപ്പതുകാരനെ മുംബൈയില്‍ നിന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഐഎസ് അനുഭാവ ഓണ്‍ലൈന്‍ സൈറ്റുമായി ഇയാള്‍ ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ മറാത്തവാഡ പ്രദേശവാസിയാണ് പിടിയിലായത്. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഐഎസില്‍ ചേരാനായി ഇയാള്‍ സിറിയിലേക്കോ ഇറാഖിലേക്കോ കടക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. 

നേരത്തെ മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി കാണാതായ എട്ടോളം പേര്‍ ഐ.എസില്‍ ചേര്‍ന്നതായാണ് പോലീസിന്റെ സംശയം. ഐ.എസ് അനുകൂല പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവരില്‍ ചിലരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു.


Keywords: Mumbai-news-is-uapa-police-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad