Type Here to Get Search Results !

Bottom Ad

കാണാതായവരുടെ ഐ.എസ് ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി (www.evisionnews.in): കേരളത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവരുടെ ഐ.എസ് ബന്ധം സംബന്ധിച്ച് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികളാണു വിഷയം കൈകാര്യം ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ നിന്ന് അപ്രത്യക്ഷരായ, ഐ.എസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ മലപ്പുറം, കോഴിക്കോട് ജില്ലയിലുള്ളവരില്‍ ചിലരെ ഫോണില്‍ ബന്ധപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നു മലപ്പുറം എസ്പി, കോഴിക്കോട് കമ്മിഷണര്‍ എന്നിവരുടെ യോഗം ഉത്തര മേഖലാ എഡിജിപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഫോണ്‍ ലഭിച്ചവര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്നു യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 

അതിനിടെ, കൊല്ലത്ത് നിന്ന് വിദേശത്തു ജോലിക്കു പോയി ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ യുവാവിനെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ജില്ലയിലെ ഇത്തരത്തില്‍ അപ്രത്യക്ഷരായവരെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി. ശാസ്താംകോട്ട സിനിമാപറമ്പ് സ്വദേശിയായ യുവാവിനെ ഒന്നര വര്‍ഷമായി കാണാനില്ലെന്നാണു വിവരം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവാവ് പിന്നീട് നാട്ടിലെത്തിയെങ്കിലും പുതിയ പാസ്‌പോര്‍ട്ട് എടുത്തു കടക്കുകയായിരുന്നു. നേരത്തേ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് ഇയാള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.


Keywords: National-news-is-kozikkod-adgp
Tags

Post a Comment

0 Comments

Top Post Ad

Below Post Ad