Type Here to Get Search Results !

Bottom Ad

ജോലി ശരിയായിട്ടുണ്ട്, താമസസൗകര്യം അന്വേഷിക്കുകയാണ്: റിഫൈലയുടെ ശബ്ദസന്ദേശം പിതാവിന് ലഭിച്ചു

കാസര്‍കോട് (www.evisionnews.in): പടന്നയില്‍ നിന്നും ഐഎസ് ബന്ധം ആരോപിച്ച് കാണാതായവരില്‍ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പിതാവിനു ശബ്ദ സന്ദേശമയച്ചത്.

ജോലിക്കായാണ് ഇവിടെ എത്തിയത്. ജോലി ശരിയായിട്ടുണ്ട്. താമസസൗകര്യം അന്വേഷിക്കുകയാണ്. ഒരു ഫ്‌ളാറ്റ് ശരിയായെന്നും ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും റിഫൈല പിതാവിനയച്ച സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ എവിടെയാണുള്ളതെന്ന് പറഞ്ഞിട്ടില്ല. 

ശബ്ദ സന്ദേശത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പടന്ന, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്ന് 16 പേരെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇജാസിനും ഭാര്യയ്ക്കുമൊപ്പം ഒന്നര വയസുള്ള മകനെയും കാണാതായിട്ടുണ്ട്. ഇവര്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് ടിക്കറ്റ് എടുത്തതായാണു പാസ്‌പോര്‍ട്ട് സംബന്ധിച്ച അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. സംസ്ഥാനത്ത് നിന്ന് 21 പേരെയാണ് ഐഎസ് ബന്ധം ആരോപിച്ച് കാണാതായത്. അതേസമയം, കാണാതായവരുടെ ഐ.എസ് ബന്ധം സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ടും ഔദ്യോഗികമായി ലഭിച്ചിട്ടില്ല.


Keywords: Kasaragod-news-police-missing-flat-report-rafeela-padanna-is-232




Post a Comment

0 Comments

Top Post Ad

Below Post Ad