Type Here to Get Search Results !

Bottom Ad

ഐഎസ് ബന്ധം: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജിതമാക്കി, തീവ്രവാദ ബന്ധം സ്ഥിരീകരിക്കാനായില്ല -ഡി.ജി.പി

തിരുവനന്തപുരം (www.evisionnews.in); കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് കാണാതായ സ്ത്രീകളടക്കമുള്ള പതിനാറുപേര്‍ സിറിയയിലെത്തി തീവ്രവാദസംഘടനയായ ദാഇഷില്‍ ചേര്‍ന്നതായി പുറത്തുവന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ടും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ഡിജിപി വ്യക്തമാക്കി. 

കാസര്‍കോട് ജില്ലയിലെ 12 പേരും പാലക്കാട് ജില്ലയിലെ നാലുപേരും അടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പില്‍ എത്തിയതായി സംശയിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഒരു മാസമായി കാണാതായ ഇവരില്‍ നിന്നും കഴിഞ്ഞ ദിവസം വാട്സാപ്പിലൂടെ സന്ദേശം എത്തിയിരുന്നു. ഇനി ദൈവിക ലോകത്താണെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടന്നെുമാണ് ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തിലുളളത്. സിറിയ, ഇസ്രയേല്‍, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് ഇവരുള്ളതെന്ന് ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബങ്ങളെ കാണാതായ സംഭവം അതീവഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ട വിഷയമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, രണ്ടുവയസുള്ള കുഞ്ഞ്, ഇജാസിന്റെ അനുജന്‍ എഞ്ചിനീയറിങ് ബിരുദധാരി ഷിഹാസ്, ഷിഹാസിന്റെ ഭാര്യ അജ്മല, തൃക്കരിപ്പൂരിലെ അബ്ദുല്‍ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടുവയസുള്ള കുട്ടി, ഹഫീസുദ്ദീന്‍, മര്‍വാന്‍, ഇസ്മയില്‍, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് ജില്ലയില്‍ നിന്നുള്ള ഈസ, ഈസയുടെ ഭാര്യ, യഹ്്‌യ, ഭാര്യ എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ ഒരുമാസമായി കാണാതായത്.

ഡോ. ഇജാസ്, സഹോദരന്‍ ഷിഹാസ്, അബ്ദുല്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് മലയാളി കുടുംബം ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പിലെത്തിയതെന്നാണ് വിവരം. ആദ്യം ഈജിപ്തിലും പിന്നെ സിറിയയിലും ഒടുവില്‍ അഫ്ഗാനിസ്താനിലും ഇവര്‍ എത്തിയതായാണ് സൂചന. കാണാതായവരില്‍ ഫിറോസ് മുംബൈയില്‍ തന്നെയുള്ളതായും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായി വിവരമുണ്ട്. കാണാതായവരില്‍ എല്ലാവരും വിദേശത്തെത്തിയെങ്കിലും ഐ.എസ് കേന്ദ്രത്തിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം ഉറപ്പിക്കുന്നില്ല. പല കേന്ദ്രങ്ങളിലായാണിവര്‍ എത്തിയിട്ടുണ്ടാവുകയെന്നും കരുതുന്നു.

കേരളത്തില്‍ നിന്ന് ആദ്യമായാണ് ഇത്രയധികം പേര് രഹസ്യമായി വിദേശത്തേക്ക് കടന്ന് ഭീകരപ്രവര്‍ത്തകരുടെ താവളത്തിലെത്തുന്നത്. ഹൈദരാബാദില്‍ നിന്നോ മുംബൈയില്‍ നിന്നോ ആവാം ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം. മതിയായ യാത്രാരേഖകളില്ലാതെ എങ്ങനെ ഇവര്‍ വിദേശത്തേക്ക് കടന്നു എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.


Keywords: Kasaragod-news-kerala-investigation




Tags

Post a Comment

0 Comments

Top Post Ad

Below Post Ad