Type Here to Get Search Results !

Bottom Ad

പാലക്കാട്ട് നിന്ന് കാണാതായ യുവാക്കള്‍ക്ക് ലഹരിക്കടത്ത് ബന്ധമെന്നും സൂചന

പാലക്കാട് (www.evisionnews.in): ഐഎസ് ബന്ധം ആരോപിച്ച് പാലക്കാട്ട് നിന്ന് കാണാതായ യുവാക്കള്‍ക്ക് ലഹരികടത്തു സംഘവുമായി ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കാസര്‍കോട്, ബംഗളൂരു കേന്ദ്രമാക്കിയ സംഘങ്ങളാണ് യുവാക്കളെ നിയന്ത്രിച്ചിരുന്നതെന്നും വിവരമുണ്ട്. പാലക്കാട്ട് നിന്ന് കാണാതായ ബക്‌സന്‍ എന്ന ഈസയ്ക്കും ബെസ്റ്റിന്‍ എന്ന യഹിയക്കുമാണ് ലഹരിക്കടത്തുമായി ബന്ധമുള്ളതായി സംശയിക്കുന്നത്. 

ബക്‌സനും ബെസ്റ്റിനും വീടുമായി ഏറെ അകന്നാണ് കഴിഞ്ഞിരുന്നത്. ബംഗളൂരുവിലെ പഠന കാലത്തുതന്നെ ബെസ്റ്റിന് കാസര്‍കോട്, മുംബൈ ബന്ധമുളള സൗഹൃദങ്ങളുണ്ടായിരുന്നു. ലഹരികടത്ത് സംഘവുമായുളള ബന്ധത്തെക്കുറിച്ച് ഒന്നരവര്‍ഷം മുമ്പ് പാലക്കാട് സൗത്ത് പോലീസിനു കൃത്യമായ വിവരവും ലഭിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ താമസിക്കുന്ന യാക്കരയിലെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് അന്ന് തെളിവുകിട്ടാതെ തിരികെ പോന്നു. തുടരന്വേഷണവും ഉണ്ടായില്ല.

അതേസമയം വിവരങ്ങള്‍ തുറന്നു പറയുന്നത് തങ്ങളുടെ ജീവന്‍ അപകടത്തിലാകുമോയെന്ന ആശങ്കയാണ് രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമുള്ളത്. യുവാക്കള്‍ക്ക് താടിനീട്ടി വളര്‍ത്തിയ നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമോയെന്ന ഭയത്തിലാണ് ബന്ധുക്കളടക്കമുള്ളവര്‍.

Keywords: kerala-news-is-palakkad-lahari-kadath
Tags

Post a Comment

0 Comments

Top Post Ad

Below Post Ad