Type Here to Get Search Results !

Bottom Ad

'ഡ്രസ്സ് ടാഗ്' മാതൃകയില്‍ കല്യാണക്കുറി: കളനാട് സ്വദേശിയുടെ ക്ഷണക്കത്ത് വൈറലാകുന്നു


കാസര്‍കോട് (www.evisionnews.in): വിസയും പാസ് പോര്‍ട്ടും ഐഡി കാര്‍ഡും വിവാഹ ക്ഷണക്കത്താക്കിയ കാസര്‍കോട് ഇത്തവണ ക്ഷണക്കത്തായത് 'ഡ്രസ്സ് ടാഗ്' ആണ്. കാസര്‍കോട് കളനാട് സ്വദേശി അമീനിന്റെയും ഷംനയുടെയും വിവാഹ ക്ഷണക്കത്താണ് വൈറലായിരിക്കുകയാണ്. കാസര്‍കോട് അണങ്കൂറില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ വ്യൂ ആണ് ഡ്രസ്സ് ടാഗ് മാതൃകയില്‍ നിര്‍മിച്ചു നല്‍കിയത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഡ്രസ്സിന്റെ കൂടെയുണ്ടാവുന്ന പ്രൈസ് ടാഗ് ആണെന്ന് തോന്നും സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ അത് ഒരു ക്ഷണക്കത്താണെന്നു മനസിലാകൂ. വെഡ്ഡിംഗ് വിസ, വെഡ്ഡിംഗ് പാസ്സ്‌പോര്‍ട്ട്, വെഡ്ഡിംഗ് ഐ ഡി കാര്‍ഡ് അടക്കമുള്ള എമറാത്ത് സ്‌റ്റൈലിലുള്ള വിവാഹ ക്ഷണക്കത്തിലൂടെ ഇതിനകം തന്നെ ഡിസൈന്‍ വ്യൂ ശ്രദ്ധേയമാണ്.


Keywords: Kasaragod-news-dress-tag-invitation-letter

Post a Comment

0 Comments

Top Post Ad

Below Post Ad