Type Here to Get Search Results !

Bottom Ad

വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി: കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി റദ്ദാക്കി


മംഗളൂരു (www.evisionnews.in): അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ഏര്‍പ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി റദ്ദാക്കി. ഇതരസംസ്ഥാന വാഹനങ്ങള്‍ സംസ്ഥാനത്തെത്തിയാല്‍ 30 ദിവസത്തിനകം ഒറ്റത്തവണ ആജീവനാന്ത നികുതി ഒടുക്കണമെന്ന് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. വ്യവസ്ഥ മോട്ടോര്‍വാഹന നിയമത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ നീക്കം.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തുടരുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍മാത്രം ആജീവനാന്ത നികുതി ഒടുക്കിയാല്‍മതിയെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ 2014ലെ നിയമഭേദഗതിക്കെതിരെ ഒരുകൂട്ടം വാഹന ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. 

സംസ്ഥാനം മാറിയെത്തുന്ന വാഹനങ്ങള്‍ 11 മാസത്തില്‍ കൂടുതല്‍ തങ്ങുകയാണെങ്കില്‍ നികുതി അടയ്ക്കണമെന്നാണ് കേന്ദ്രചട്ടം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ നിയമമാണ് പിന്തുടരുന്നത്. എന്നാല്‍, കര്‍ണാടകം നിയമഭേദഗതി കൊണ്ടുവന്നതോടെ ഇതരസംസ്ഥാന വാഹനങ്ങളെ വഴിയില്‍തടഞ്ഞ് നികുതി അടപ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളെയാണ് ഈ നിയമം ദുരിതത്തിലാക്കിയത്. നികുതി അടയ്ക്കാത്തവര്‍ വന്‍ പിഴയും അടയ്‌ക്കേണ്ടിവന്നു. കഴിഞ്ഞ ആഗസ്തിലാണ് ഡ്രൈവ് വിതൌട്ട് ബോഡേഴ്‌സ്, ജസ്റ്റിസ് ഫോര്‍ നോണ്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ വെഹിക്കിള്‍ എന്നീ സമൂഹമാധ്യമ കൂട്ടായ്മകള്‍ കോടതിയെ സമീപിച്ചത്.

Keywords: Karnataka-news-manglore-highcourt-stayed-tax

Post a Comment

0 Comments

Top Post Ad

Below Post Ad