Type Here to Get Search Results !

Bottom Ad

ഡ്രൈവര്‍മാര്‍ക്കെതിരെ വ്യാജപ്രചാരണം: ബദിയടുക്കയില്‍ ഓട്ടോ ഹര്‍ത്താല്‍


ബദിയടുക്ക (www.evisionnews.in): ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുണ്ടായ അപവാദ പ്രചാരണത്തില്‍ പ്രതിഷേധിച്ച് ബദിയടുക്കയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു. ലൈസന്‍സില്ലാതെയും മദ്യപിച്ചും ഓട്ടോ ഓടിക്കുന്നതായും മറ്റു വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളെ ബലിയാടാക്കുകയാണെന്ന് ഓട്ടോ ഡ്രൈവവര്‍മാര്‍ ബദിയടുക്ക പോലീസില്‍ നല്‍കിയില്‍ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഹര്‍ത്താല്‍ ബദിയടുക്ക ടൗണില്‍ പൂര്‍ണമാണ്.


Keywords: Kasaragod-news-auto-drivers-harthal

Post a Comment

0 Comments

Top Post Ad

Below Post Ad