Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല

കാഞ്ഞങ്ങാട് (www.evisionnews.in): ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് അവഗണന കാട്ടുന്നതായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമസമിതി അംഗം സി. മുഹമ്മദ് കുഞ്ഞി കുറ്റപ്പെടുത്തി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഐഡിഎംഐ പദ്ധതിപ്രകാരം 2014-15 വര്‍ഷത്തേക്കുള്ള ഗ്രാന്റിനു സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. 

മദ്രസ നവീകരണ പദ്ധതിപ്രകാരം 2014-15 വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ മുഴുവന്‍ അപേക്ഷകളും തള്ളിക്കളഞ്ഞതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലുള്ള മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ധനസഹായം ലഭ്യമാകാതിരിക്കാന്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി. അപേക്ഷകരെ ഡല്‍ഹിയിലെ ഓഫീസിലേക്കു നേരിട്ടു വിളിപ്പിക്കുന്നതു ദുരിതമായി മാറി. ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ക്കായി ന്യായമായും ലഭിക്കേണ്ട ധനസഹായങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad