Type Here to Get Search Results !

Bottom Ad

കലിതുള്ളി കടല്‍: ഉപ്പള മൂസോടിയില്‍ ഫിഷറീസ് റോഡ് തകര്‍ന്നു

മഞ്ചേശ്വരം (www.evisionnews.in): ഉപ്പള ഹനുമാന്‍ നഗറില്‍ കടലേറ്റം രൂക്ഷമായി. ഒരാഴ്ചയായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ മൂസോടി പെരിങ്കടി ഫിഷറീസ് റോഡ് തകര്‍ന്നു. ഈ ഭാഗങ്ങളിലെ നിരവധി വീടുകളും അപകട ഭീഷണിയിലാണ്. കടലേറ്റം ശക്തമായതോടെ കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളിലെ നിരവധി കുടുംബങ്ങളും ഭീതിയിലാണ്. 

മഞ്ചേശ്വരം മത്സ്യനബന്ധന തുറമുഖത്ത് പുലിമുട്ട് നിര്‍മാണം തുടങ്ങിയതോടെയാണ് സമീപ പ്രദേശങ്ങളായ മൂസോടി, ഹനുമാന്‍ നഗര്‍, ശാരദ നഗര്‍ എന്നിവിടങ്ങളില്‍ കടലേറ്റം ശക്തമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. അതിനാല്‍ മഞ്ചേശ്വരം മുതല്‍ ഉപ്പളയുടെ തീരപ്രദേശങ്ങള്‍ വരെ പുലിമുട്ട് നിര്‍മിക്കണമെന്നാണ് ആവശ്യമുയരുന്നുണ്ട്. മൂസോടി പരിങ്കടി റോഡ് കഴിഞ്ഞ വര്‍ഷവും തകര്‍ന്നിരുന്നു. പിന്നീട് നാട്ടുകാര്‍ തന്നെ നന്നാക്കുകയായിരുന്നു. ഈ റോഡിനു സമീപത്തുകൂടി 11 കെ.വി. വൈദ്യുതലൈന്‍ കടന്നുപോകുന്നുണ്ട്. എന്നാല്‍ ഇതില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടില്ല. കടലേറ്റം രൂക്ഷമായാല്‍ വൈദ്യുതത്തൂണുകള്‍ നിലംപൊത്തും. 


Keywords: Kasaragod-news-uppala-sea-musodi-kadal

Post a Comment

0 Comments

Top Post Ad

Below Post Ad