Type Here to Get Search Results !

Bottom Ad

വൈദ്യുതി മോഷണം: അഞ്ചു ലക്ഷംരൂപ പിഴ ഈടാക്കി

കാസര്‍കോട് (www.evisionnews.in): എ.ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം വൈദ്യുതി ബോര്‍ഡിലെ വിജിലന്‍സ് സംഘം ജില്ലയിലെ വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി വൈദ്യുതി മോഷണം പിടികൂടി 5,11,581 രൂപ പിഴ ഈടാക്കി. ചെര്‍ക്കള സെക്ഷന്‍ പരിധിയിലെ പൈക്ക, ബാലനടുക്ക, ഉപ്പള, സെക്ഷനിലെ ശാന്തിഗുരി, പെരിയ ബസാര്‍ സെക്ഷനിലെ കാഞ്ഞിരടുക്കം, പടന്നക്കാട് സെക്ഷനിലെ കരുവളം, കുമ്പള സെക്ഷനിലെ ആരിക്കാടി, പി.കെ നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മോഷണം പിടികൂടിയത്. സര്‍വീസ് വയറിലും മീറ്ററിലും കൃത്രിമമുണ്ടാക്കിയാണ് മോഷണം.

.

Keywords: Kasaragod-news-anti-power-squard




Post a Comment

0 Comments

Top Post Ad

Below Post Ad