ദോഹ (www.evisionnews.in): ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജമാഅത്ത് ഖത്തര്‍ കമ്മിറ്റി ദോഹ അല്‍നഖീല്‍ ഹാളില്‍ സംഘടിപ്പിച്ച ഈദ് സംഗമം പ്രവാസികള്‍ക്ക് വ്യത്യസ്ത അനുഭവമായി. മുതിര്‍ന്ന പ്രവര്‍ത്തകരുടെ പഴയകാല പെരുന്നാള്‍ അനുഭവങ്ങള്‍ പങ്കുവെക്കലുകള്‍ പുതിയ തലമുറയ്ക്ക് പുതുമയൂറുന്ന അനുഭവമായി മാറി.
നസീര്‍ കോട്ടക്കുന്നിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ സെക്രട്ടറി സിറാജ് സ്വാഗതം പറഞു. ടി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാഫര്‍ തച്ചരക്കുന്നു, ലത്തീഫ്, റൗഫ് എസ്.വി, സലാം കെ.എ, നസീര്‍, നാസര്‍, ഇഖ്ബാല്‍, സലാം കെ.വി മാപ്പിളപ്പാട്ടുകള്‍ ആലപിച്ചു. അബ്ദുല്ല കല്ലിങ്കല്‍, ഹസ്സന്‍ മില്ലത്ത്, ബഷീര്‍, ഷാഫി, ഷംസുദ്ദീന്‍ എ.എം, അല്‍ത്താഫ്, മുഹമ്മദ് അലി, അബ്ദുല്ല കോട്ടകുന്ന്, അബ്ബാസ് കെ.എ, ഫൈസല്‍, യാസര്‍, അസ്ലം തായത്ത്, ഇംതിയാസ് പ്രസംഗിച്ചു.
Keywords: Kasaragod-news-doha-perunnal
Post a Comment
0 Comments