Type Here to Get Search Results !

Bottom Ad

ലൈസന്‍സ് ആവശ്യമില്ലെന്ന ഉത്തരവ് പിന്‍വലിക്കണം: ജില്ലയില്‍ ആധാരമെഴുത്തുക്കാര്‍ നാളെ പണിമുടക്കും

കാസര്‍കോട്‌ (www.evisonnews.in): ആധാരമെഴുതുന്നവര്‍ക്ക് ലൈസന്‍സ് ആവശ്യമില്ലായെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ആധാരമെഴുത്തുക്കാര്‍ നാളെ പണിമുടക്കും സബ് രജിസ്ട്രാര്‍ ആഫീസ് പടിക്കല്‍ ധര്‍ണയും നടത്തുമെന്ന് ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന ഘട്ടത്തില്‍ ആധാരം എഴുതി കൊടുക്കുന്ന ആള്‍ക്കും ആധാരം എഴുതി വാങ്ങുന്ന ആള്‍ക്കും ആധാരം തയാറാക്കാമെന്നുള്ള ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ആ ഉത്തരവ് പുതിയ സര്‍ക്കാര്‍ പത്രമാധ്യമങ്ങള്‍ വഴി ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു. ഇത് അമ്പതിനായിരത്തോളം ആളുകളും അവരുടെ കുടുംബാങ്ങളും ഉപജീവനമാര്‍ഗം തേടുന്ന ഈ മേഖലയെ തകര്‍ക്കും. അതിനാല്‍ ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

27ന് കേരളത്തിലെ മുഴുവന്‍ ആധാരമെഴുത്തുക്കാരും അനുബന്ധ തൊഴിലാളികളും പണിമുടക്കി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. പത്ര സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി ശങ്കരന്‍ നമ്പൂതിരി, സംസ്ഥാന ഉപ ദേശക സമിതി ചെയര്‍മാന്‍ വി മാധവന്‍ നായര്‍, ജില്ലാ പ്രസിഡന്റ് കൊട്ടറ സുനില്‍ കുമാര്‍, ജില്ലാ ട്രഷറര്‍ പി പി കുഞ്ഞികൃഷ്ണന്‍ നായര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad