Type Here to Get Search Results !

Bottom Ad

ജില്ലയില്‍ വാഹനപരിശോധന കര്‍ശനമാക്കി: ഒരു രാത്രിയില്‍ പിടികൂടിയത് 350ഓളം വാഹനങ്ങള്‍

കാസര്‍കോട് (www.evisionnews.in): രാത്രിയിലെ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്നതിനും രേഖകളില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനും ജില്ലാ പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാഹന പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ഒരു രാത്രി നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ 350ഓളം വാഹനങ്ങള്‍ പോലീസ് പിടികൂടി.

ജില്ലയില്‍ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ വരെയാണ് പ്രധാന ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഡി.വൈ.എസ്.പിമാര്‍, സി.ഐമാര്‍, എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ലൈസന്‍സില്ലാതെയും ബന്ധപ്പെട്ട രേഖകളില്ലാതെയും സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് പിടികൂടിയത്.


Keywords: Kasaragod-news-350-night




Post a Comment

0 Comments

Top Post Ad

Below Post Ad