Type Here to Get Search Results !

Bottom Ad

നെക്രാജയില്‍ ചുഴലിക്കാറ്റ് വീശി: വ്യാപക നാശനഷ്ടം


ബദിയടുക്ക (www.evisionnews.in): നെക്രാജെയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ 15ലധികം വീടുകള്‍ തകര്‍ന്നു. നൂറിലേറെ കവുങ്ങുകളും തെങ്ങുകളും പ്ലാവുകളും കടപുഴകി. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. നെക്രാജെയിലെ കൃഷ്ണന്‍, കെ.എസ് ഇബ്രാഹിം എന്നിവരുടെ വീടുകള്‍ തകര്‍ന്നു. 52 കവുങ്ങുകളും തെങ്ങും ഒടിഞ്ഞുവീണു. കെ.എസ് അഹമ്മദ്, ബി.എം അബ്ദുല്ല, സുബൈര്‍, വാസന്തി, അബ്ദുല്ല, അബ്ബാസ്, കലന്തര്‍, ബഡുവന്‍ കുഞ്ഞി എന്നിവരുടെ വീടുകള്‍ക്കും നാശ നഷ്ടമുണ്ടായി.



Post a Comment

0 Comments

Top Post Ad

Below Post Ad