Type Here to Get Search Results !

Bottom Ad

ഉള്ളാളിലെ അല്‍ത്താഫ് ദാവൂദ് ഇബ്രാഹിമിന്റെ റിക്രൂട്ട്‌മെന്റ് ഏജന്റെന്ന് പോലീസ്


മംഗളൂരു (www.evisionnews.in): ഉള്ളാള്‍ സ്വദേശിയായ രാകേഷ് എന്ന അല്‍ത്താഫ് പാക്കിസ്ഥാനില്‍ ഒളിവിലുള്ള അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കര്‍ണാടകയിലെ റിക്രൂട്ട്‌മെന്റ് ഏജന്റാണെന്ന് പോലീസ് വെളിപ്പെടുത്തല്‍. നിരവധി യൂവാക്കളെ അല്‍ത്താഫ് ദാവൂദ് സംഘത്തിലേക്ക് കര്‍ണാടക തീരദേശ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത് അയച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ വര്‍ഗ്ഗീയ ലഹള ഇറക്കിവിടാന്‍ ശ്രമമുണ്ടായതായും പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

അല്‍ത്താഫ് ദുബൈയില്‍ ഒളിവിലുണ്ടെന്നാണ് വിവരം. ദാവൂദിന്റെ വലംകൈ ആയ ഛോട്ടാ ഷക്കീലുമായും റഷീദ് മലബാരിയും ജാവേദ് ചിക്കണയുമായും മംഗളൂരു ജയിലില്‍ ഏറ്റുമുട്ടലില്‍ വെട്ടേറ്റ് മരിച്ച മഡൂര്‍ യൂസുഫുമായും അല്‍ത്താഫിന് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Karnataka-news-manglore-althaf-davood-interpol
Tags

Post a Comment

0 Comments

Top Post Ad

Below Post Ad