Type Here to Get Search Results !

Bottom Ad

ഗുജറാത്തില്‍ ദളിതനെ 46 പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു


അഹമ്മദാബാദ് (www.evisionnews.in): ഗുജറാത്തിലെ സോധന ഗ്രാമത്തില്‍ ദളിതനെ ഉയര്‍ന്ന ജാതിക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. 42 കാരനായ രാമ സിന്‍ഗ്രഹിയ ആണ് കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിയായ മെര്‍ സമുദായത്തില്‍പ്പെട്ട 46 പേര്‍ ചേര്‍ന്ന് രാമനെ തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് കുടുംബങ്ങള്‍ കൊല്ലപ്പെട്ടയാളുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ തയാറാവാതെ പ്രതിഷേധിച്ചു. ഇതോടെ മെര്‍ സമുദായാംഗങ്ങളും കൂട്ടംകൂടി നിന്നു. പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഭഗ്വദര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ വല അറിയിച്ചു. ഇരുമ്പുദണ്ഡും മഴുവുംമ കൊണ്ട് അദ്ദേഹത്തെ അടിച്ചുകൊല്ലുകയായിരുന്നു എന്നാണ് ഭഗ്വദര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്. 

ഗ്രാമത്തിലെ ഒരിടത്ത് വിത്തിടുന്നതിനിടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ രാമന്‍ പിറ്റേദിവസം പി.ഡി.യു ജനറല്‍ ആശുപത്രിയില്‍വെച്ച് മരിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പര്‍ബത് കരവദ്ര, ലഖു മെര്‍, നിലേഷ് ബാബര്‍ എന്നിവരെ അറസ്റ്റു ചെയ്തു. വില്ലേജ് സര്‍പഞ്ച് ഹര്‍ഭം കരവദ്രയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. രാമ വിത്തിട്ട സ്ഥലം കാലികളെ മേക്കുന്ന പുറംമ്പോക്കായിരുന്നു എന്നാണ് മെര്‍ സമുദായക്കാര്‍ ആരോപിക്കുന്നതെന്നും പോലീസ് പറയുന്നു. വിത്തിടാന്‍ രാമയെ സഹായിച്ച രണ്ടുപേരെയും മര്‍ദ്ദിച്ചിട്ടുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി രാമ കൃഷി ചെയ്യുന്ന ഭൂമിയായിരുന്നു അതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അദ്ദേഹത്തിന്റെ മൃതശരീരം അവിടെ ദഹിപ്പിക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ മൃതശരീരം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. 


Keywords: National-news-gujarath-ka




Tags

Post a Comment

0 Comments

Top Post Ad

Below Post Ad