Type Here to Get Search Results !

Bottom Ad

ഉദുമ ഉപതെരഞ്ഞെടുപ്പ്: ഹബീബ് റഹ്മാന്‍ ചിത്രത്തില്‍ പോലുമില്ല -സിപിഎം


കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് ഇരുമുന്നണികളിലും ചര്‍ച്ചമുറുകുമ്പോള്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ചെമ്മനാട് സ്വദേശിയായ മുന്‍ പോലീസ് സുപ്രണ്ട് ഹബീബ് റഹ്മാന്‍ ഒരു കാരണവശാലും ഇടതുമുന്നണിയുടെയോ മുന്നണിയുടെ പൊതുസ്വതന്ത്രനായ സ്ഥാനാര്‍ത്ഥിയായോ ഉണ്ടാകില്ലെന്ന് സിപിഎം നേതാവ്. സ്ഥാനാര്‍ത്ഥിയാകണമെന്ന് അദ്ദേഹത്തിന് മോഹമുണ്ടായിരിക്കാം, എന്നാല്‍ അത് വെറും വ്യാമോഹം മാത്രമായിരിക്കുമെന്ന് സിപിഎം ജില്ലാ നേതൃസമിതിയിലെ പ്രമുഖന്‍ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു.

സിപിഎമ്മും ഇടതുമുന്നണിയും ഉദുമ ഉപതെരഞ്ഞെടുപ്പില്‍ കഴിയാവുന്നത്ര മുസ്ലിം ലീഗ് വോട്ടുകള്‍ ഭിന്നിപ്പിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാണ് തന്ത്രം പയറ്റുന്നത്. ലീഗിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഒരിക്കലും ഹബീബ് റഹ്മാനാകില്ല. അദ്ദേഹത്തിന് സമുദായത്തിലെ ഒരു പ്രമുഖ സംഘടനയുടെ അതിശക്തമായ എതിര്‍പ്പുകളുമുണ്ട്. ആ നിലയ്ക്ക് ഹബീബ് റഹ്മാനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഒരിക്കലും ഇടതുമുന്നേറ്റത്തിന് ഉദ്ദേശിച്ച ഗുണം നല്‍കില്ലെന്നും നേതാവ് പറഞ്ഞു.

മുസ്ലിംലീഗ് നേതൃത്വത്തിലെ ഒരു പ്രബലകുടുംബാംഗത്തെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പ്രചരണമുണ്ടല്ലോ എന്ന ചോദ്യത്തിന് കണ്ണൂരിലെ സിപിഎം നേതാക്കളെ വധിക്കാന്‍ വാടക കൊലയാളികളെ വിട്ടെന്ന് സ്വയം സമ്മതിച്ച മുന്‍ സംഘപരിവാര്‍ നേതാവും കെ സുധാകരനൊപ്പം നിന്ന് സിപിഎമ്മിനെതിരെ കണ്ണൂരില്‍ പ്രതിരോധം സൃഷ്ടിച്ച പികെ രാഗേഷും ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് നേതാവ് ഓര്‍മിപ്പിച്ചു.

അതിനിടെ ഹബീബ് റഹ്മാന്‍ സിപിഎമ്മുമായി അടുക്കുന്നുവെന്ന പ്രചാരണവും സിപിഎം തളളിക്കളഞ്ഞു. ഭരണമാറ്റത്തോടെ ചന്ദ്രഗിരി പുഴക്കടവിലെ മണല്‍ വിപണന കേന്ദ്രത്തില്‍ ലീഗിന്റെ കൊടിക്കൊപ്പം സിപിഎമ്മിന്റെ ചെങ്കൊടി ഉയര്‍ന്നതിന് പിന്നാലെയാണ് ഹബീബ് റഹ്മാന്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സചിത്രവാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

Keywords: Kasaragod-news-habeeb-rahman-cpm-uduma-byelection

Post a Comment

0 Comments

Top Post Ad

Below Post Ad