Type Here to Get Search Results !

Bottom Ad

ചോരക്കുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്ന കേസ്: വിചാരണ 18ന്

കാസര്‍കോട് (www.evisionnews.in) :മൂന്നുദിവസം പ്രായമായ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊലപ്പെടത്തിയ കേസിന്റെ വിചാരണ 18ന്  ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങും. ഷിറിബാഗിലു പുളിക്കൂര്‍ ഹൗസിലെ ആയിഷത്ത് സന(27), മാതാവ് സുഹറ(63) എന്നിവരാണ്  കേസിലെ പ്രതികള്‍. 2010 മാര്‍ച്ച് ഒന്നിനായിരുന്നു ചന്ദ്രഗിരി പുഴയില്‍ മൂന്നു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ ഷിരിബാഗിലു പുളിക്കൂറിലെ സന കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നുവെന്നും പിന്നീട് കുഞ്ഞിനെ കാണാനില്ലെന്നും കണ്ടെത്തിയിരുന്നു. കൂടാതെ ഇവര്‍ വ്യാജ വിലാസമായിരുന്നു ആശുപത്രിയില്‍ നല്‍കിയിരുന്നത്. ആരുമറിയാതെയാണ് കുഞ്ഞിനെയും കൊണ്ട് ആശുപത്രി വിട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സനക്കും മാതാവിനുമെതിരെ കേസെടുത്തത്.
അതേസമയം കഴിഞ്ഞ വര്‍ഷം മെയ് എട്ടിന് വിചാരണ തുടങ്ങിയ ഈ കേസില്‍ അമ്മ ആരാണെന്ന് പൊലീസിന് തെളിയിക്കാനായിട്ടില്ലെന്ന് കണ്ടെത്തി, പബ്ലിക് പ്രൊസിക്യൂട്ടര്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ ശരീര സാംപിളുകളും ആയിഷത്ത് സനയുടെ സാപിളും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയില്‍ കുട്ടിയുടെ അമ്മ സനയാണെന്ന് തെളിഞ്ഞിരുന്നു.

keywords: Baby-murder-court-18


Post a Comment

0 Comments

Top Post Ad

Below Post Ad