Type Here to Get Search Results !

Bottom Ad

ഇ. ശ്രീധരന്റ പ്രസംഗം കരാറുകാരെ അപഹാസ്യപ്പെടുത്തി: കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ്


കാസര്‍കോട് (www.evisionnews.in): പൊതുമരാമത്ത് വകുപ്പ് എഞ്ചീനിയര്‍മാരുടെ സമ്മേളനത്തില്‍ ഇ. ശ്രീധരന്‍ നടത്തിയ പ്രസംഗം കരാര്‍ക്കാരെ അപഹാസ്യപ്പെടുത്തിയെന്ന് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അടിയന്തര എക്‌സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. കരാര്‍ക്കാരെ കല്യാണത്തിന് ക്ഷണിക്കരുത്, പോകരുത് എന്നായിരുന്നു പ്രഭാഷണം. കല്യാണത്തിന് പങ്കെടുത്ത് കൊണ്ടോ ബ ഒന്നിച്ചിരുന്ന് ചായ കുടിച്ചെത് കൊണ്ടോ അഴിമതിയായി ചിത്രീകരിക്കുന്നത് ഭാവിയില്‍ എഞ്ചിനീയറോട് സംസാരിക്കുന്നത് പോലും അഴിമതിയായി ചിത്രീകരികിക്കുമെന്നു യോഗം ചൂണ്ടിക്കാട്ടി

ഇ. ശ്രീധരന്‍ നടത്തിയ ഇത്തരം പ്രസ്താവനകള്‍ എഞ്ചിനീയര്‍മാരെയും കരാറുക്കാരെയും സമൂഹത്തിന്റെ മുമ്പില്‍ കൂടുതല്‍ താറടിച്ച് കണിക്കുന്നതും കൊള്ളക്കാരായി ചിത്രീകരിക്കുന്നതുമായെന്ന് പ്രസിഡണ്ട് സി.എച്ച് മെയ്തീന്‍ ചാപ്പാടി സെക്രട്ടറി ജാസിര്‍ ചെങ്കള എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad