Type Here to Get Search Results !

Bottom Ad

കുറ്റ്യാടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഒളിവില്‍

കോഴിക്കോട് (www.evisionnews.in): കുറ്റ്യാടിയിലെ വേളം ചേരാപുരത്ത് അനന്തോത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ പ്രതികളായ രണ്ടു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഒളിവില്‍ കടന്നു. വേളത്തെ ബഷീര്‍, അബ്ദുറഹിമാന്‍ എന്നിവരാണ് ഒളിവില്‍ പോയത്. പുത്തലത്ത് അസീസിന്റെ മകന്‍ നസീറുദ്ദീനാ (22)ണ് മരിച്ചത്. അനന്തോത്ത് സലഫി പള്ളിക്കു സമീപമുള്ള റോഡില്‍ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് കൊലനടന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്തു ലീഗിന്റെ പ്രാദേശിക യോഗത്തിലുണ്ടായ വാക്കേറ്റം മൊബൈലില്‍ പകര്‍ത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.

നസ്‌റുദ്ദീനെ കുത്തിയെന്നു പറയുന്ന വേളം സ്വദേശി ബഷീറിന്റെ മൊബൈല്‍ ഫോണിലാണു ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഈ ഫോണ്‍ നസ്‌റുദ്ദീന്‍ ബലമായി പിടിച്ചുവാങ്ങി നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. നാദാപുരം എ.എസ്.പി കറുപ്പസ്വാമി, സി.ഐ ലികേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.


Keywords; Kasaragod-news-police-youthleage-muder-case
Tags

Post a Comment

0 Comments

Top Post Ad

Below Post Ad