Type Here to Get Search Results !

Bottom Ad

അഞ്ചരക്കണ്ടി ഭൂമി കൈയേറ്റം: കാന്തപുരത്തെ ഒഴിവാക്കിയതിനെതിരെയുള്ള ഹര്‍ജിയില്‍ കോടതി വിധി ഏഴിന്


തലശ്ശേരി (www.evisionnews.in): അഞ്ചരക്കണ്ടി കറുപ്പത്തോട്ടം കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തലശ്ശേരി വിജിലന്‍സ് കോടതി ഏഴിന് വിധി പറയും. 

അഞ്ചരക്കണ്ടിയില്‍ മര്‍കസിനു വേണ്ടി 300 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് കൈമാറ്റം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ വിജിലന്‍സ് പ്രതിചേര്‍ത്തത്. ഭൂമി കൈമാറ്റം ചെയ്ത സംഭവത്തില്‍ കാന്തപുരത്തിന്റെ പങ്കാളിത്തം ദ്രുതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഭകേസില്‍ കാന്തപുരത്തിന് പുറമേ വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ ചില ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങി കാന്തപുരത്തെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. കാന്തപുരത്തെ ഒഴിവാക്കിയുളള വിജിലന്‍സിന്റെ ഈ അന്വേഷണത്തെ ചോദ്യം ചെയ്ത് വീണ്ടും പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയും ഹര്‍ജി ഫയല്‍ചെയ്യുകയും ചെയ്തിരുന്നു. ഈ ഹര്‍ജിയിലാണ് വ്യാഴാഴ്ച വിധി പറയുക.

കറുപ്പത്തോട്ടത്തിന്റെ 300 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കല്‍ കോളജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതും.

എന്നാല്‍ തുടര്‍ന്ന് വിജിലന്‍സ് കേസ് എടുത്തപ്പോള്‍ ഭൂമി ആദ്യം മറിച്ച് നല്‍കിയ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ ഇതില്‍ നിന്നും ഒഴിവായി. പരാതിയില്‍ കാന്തപുരം ഇല്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. എന്നാല്‍ പരാതിക്കാരന്‍ ഇത് നിഷേധിക്കുന്നു. കേസില്‍ നാലാമത്തെ എതിര്‍ കക്ഷിയാണ് കാന്തപുരമെന്നും അതിലൊരു മാറ്റവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സില്‍ കൊടുത്ത പരാതി നിലനില്‍ക്കണമെങ്കില്‍ അതിനകത്ത് ഈ നാലു പ്രതികള്‍ ഉണ്ടെങ്കില്‍ മാത്രമെ പരാതി നിലനില്‍ക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ അഞ്ചരക്കണ്ടി വില്ലേജിലെ മുന്‍ സബ് രജിസ്ട്രാര്‍, കാന്തപുരത്തില്‍ നിന്നും ഭൂമി തരം തിരിച്ച് വാങ്ങിയ വ്യക്തി എന്നിവരടക്കം ഒമ്പത് പേരാണ് പ്രതികള്‍. കറുപ്പ തോട്ടത്തില്‍ നിന്നും ആദ്യം ഭൂമി തരംമാറ്റി വാങ്ങിയെന്ന ആരോപണമാണ് കാന്തപുരം ഈ കേസില്‍ നേരിടുന്നത്.



Keywords: Kerala-news-ap-kanthapuram-vigilance




Tags

Post a Comment

0 Comments

Top Post Ad

Below Post Ad