Type Here to Get Search Results !

Bottom Ad

ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം

കാഞ്ഞങ്ങാട് (www.evisionnews.in):  ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ ചമഞ്ഞ് അക്കൗണ്ടില്‍ നിന്നും പണം തട്ടാനുള്ള ശ്രമം യുവാവിന്റെ സമയോചിതമായ ഇടപെലില്‍ പൊളിഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് പരിചയപ്പെടുത്തി നീലേശ്വരത്തെ വ്യാപാരി അഫ്സറിന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളിച്ചത്. ഡെബിറ്റ് കാര്‍ഡിന്റെ കാലവധി കഴിഞ്ഞുവെന്നും വാലിഡിറ്റി പുതുക്കുന്നതിനു ഫോണിലേക്ക് ആറക്ക നമ്പര്‍ അയച്ച് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു കോള്‍. തല്‍സമയം അഫ്സര്‍ ബാങ്കില്‍ തന്നെ ഉണ്ടായതിനാല്‍ സംഭവം മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മാനേജര്‍ ഉടന്‍ അക്കൗണ്ട് സുരക്ഷിതമാക്കി. അതേസമയം ഡബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നും വിളിക്കാറില്ലെന്നും ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad