Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തൂമിനാട്ട് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേശ്വരം (www.evisionnews.in): കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുമ്മിനാട്ടെ മുഹമ്മദ് നവാസി (27)നാണ് അക്രമത്തിനിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നവാസും മൂന്ന് സുഹൃത്തുക്കളും തുമ്മിനാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരു കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. ബഹളംകേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. മുഖത്തും മറ്റും വെട്ടേറ്റ നിലയില്‍ നവാസിനെ തൊക്കോട്ട് നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന നവാസിനെ മഞ്ചേശ്വരം പോലീസ് മൊഴിയെടുത്തു. തുമ്മിനാട് സ്വദേശികളായ സഹോദരങ്ങള്‍ അടക്കമുള്ള നാലംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് നവാസ് പോലീസിനോട് പറഞ്ഞു. മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.


Keywords; Kasaragod-news-manjeshwer-attack-police




Post a Comment

0 Comments

Top Post Ad

Below Post Ad