Type Here to Get Search Results !

Bottom Ad

തീര്‍ത്ഥാടന സംഘം സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ മറ്റൊരു കാറിടിച്ച് മരിച്ചു


പൊയ്‌നാച്ചി (www.evisionnews.in): ക്ഷേത്ര ദര്‍ശനം കഴിഞ്ഞുവരികയായിരുന്ന സംഘം സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ മറ്റൊരു കാറിടിച്ച് മരിച്ചു. കുണ്ടംകുഴി മരുതടുക്കത്തെ മധുസൂദനനാ (32)ണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പൊയിനാച്ചി ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

കുണ്ടംകുഴിയില്‍ നിന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട നാലംഗ സംഘം സഞ്ചരിച്ച ഡ്രൈവറായിരുന്നു മധുസൂദനന്‍. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുലര്‍ച്ചെ ഒന്നര മണിയോടെ പൊയ്‌നാച്ചിയിലെത്തി. ഡ്രൈവര്‍ക്ക് ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാല്‍ കാര്‍ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്ത് ഇവര്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ ഫോണ്‍ ചെയ്യുന്നതിനിടെ മധുസൂദനനെ കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ 

ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മധുസൂദനന്‍ സംഭവസ്ഥലത്ത് മരിച്ചു. ഇടിച്ചിട്ട കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോയിരുന്നു. പിന്നീട് കാര്‍ ചെറുവത്തൂരില്‍ ഹൈവേ പോലീസിന്റെ പിടിയിലായി. മരുതടുക്കത്തെ കുഞ്ഞിരാമന്‍ -ദേവകി ദമ്പതികളുടെ മകനാണ്. സഹോദരി: അംബിക.


Keywords: Kasaragod-news-car-accident-police-pumb-petrol-poinachi

Post a Comment

0 Comments

Top Post Ad

Below Post Ad