Type Here to Get Search Results !

Bottom Ad

കല്‍പ്പറ്റയില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു മരണം

വയനാട് (www.evisonnews.in): സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റ ചീക്കല്ലൂര്‍ സ്വദേശി വിനോദ്(45), കണിയാമ്പറ സ്വദേശി ജോണ്‍സണ്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കല്‍പറ്റയിലും ബത്തേരിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. സുല്‍താന്‍ബത്തേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മീനങ്ങാടിക്കടുത്ത് പാതിരിപാലത്തിന് സമീപം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നിലഗുരുതരമാണ്.


Keywords:Kerala-wayanad-news-accident

Post a Comment

0 Comments

Top Post Ad

Below Post Ad