Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ പണിതീരാത്ത കെട്ടിടങ്ങള്‍ കൂത്താടികളുടെ പ്രജനനകേന്ദ്രമാകുന്നു

കാസര്‍കോട് (www.evisionnews.in): നഗരപരിധിയിലെ പണി തീരാത്ത കെട്ടിടങ്ങള്‍ കൊതുകു പ്രജനനകേന്ദ്രങ്ങളായി മാറിയിട്ടും മുനിസിപ്പല്‍ ശുചീകരണ വിഭാഗത്തിന് അറിഞ്ഞമട്ടില്ല. പണിതീരാത്ത കെട്ടിടങ്ങളെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ മലിനജല സംഭരണികളാക്കി മാറ്റിയിട്ടുണ്ട്. കൂത്താടികള്‍ നുരഞ്ഞുപൊന്തി മലിനീകരണം ശക്തമായിട്ടും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭക്ക് കഴിയുന്നില്ല. 

മലമ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നില്ലെന്നും പരാതിയുണ്ട്. മുന്‍ കാലങ്ങളില്‍ നടത്തിയിരുന്ന ഫോഗിംഗും (കൊതുകുകളെ തുരത്തുന്ന പുകയടിക്കല്‍) അധികൃതര്‍ മാറന്നു. പണിതീരാത്ത കെട്ടിടപരിസരങ്ങളില്‍ ഡ്രമ്മുകളിലും മറ്റും വെള്ളം സംഭരിച്ചുവെച്ചതിലും കൂത്താടികള്‍ വളരുന്നുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ പതിവായി പരിശോധിക്കാനും ചുറ്റുവട്ടത്തില്‍ വെള്ളം കെട്ടിനിന്നു കൊതുകു പെരുകുന്ന സാഹചര്യം ഇല്ലാതാക്കാനും നഗരസഭ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. 


Keywords:Kasaragod-news-buildings-make-reason-to-spread-mosqit

Post a Comment

0 Comments

Top Post Ad

Below Post Ad