Type Here to Get Search Results !

Bottom Ad

തുണിത്തരങ്ങള്‍, വെളിച്ചെണ്ണ ഡിസ്പോസിബിള്‍ പ്ലെയ്റ്റ്, ഗ്ലാസ് നികുതി കൂട്ടി: ബര്‍ഗര്‍, പിസ നികുതി 14 ശതമാനം ഉയര്‍ത്തി

തിരുവനന്തപുരം (www.evisionnews.in): ഒ.എന്‍.വി കുറിപ്പിനെ അനുസ്മരിച്ച് കൊണ്ട് രണ്ടരമണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം ധനമന്ത്രി തോമസ് ഐസക് അവസാനിപ്പിച്ചു. ജനകീയ ബജറ്റാണ് 2016-17 കാലത്തെ ബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ സമൂലമായ പരിവര്‍ത്തനം കാഴ്ച വെക്കുമെന്നുള്ള ശുഭപ്രതീക്ഷയോടെയാണ് കേരള ജനത ബജറ്റിനെ കാതോര്‍ത്തത്.

ബജറ്റില്‍ കണ്ടത്: 
ബസുമതി അരിക്ക് നികുതി വര്‍ധന ഉണ്ടാകും. മുനിസിപ്പല്‍ വേസ്റ്റ് ടാക്സ് എടുത്തുകളഞ്ഞു. ഹോട്ടല്‍ മുറിവാടക നികുതിയിനത്തില്‍ ഇളവ് വരുത്തി. പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസ് എന്നിവയ്ക്കുള്ള നികുതി 20 ശതമാനമാക്കി. ബര്‍ഗര്‍, പിസ, പാസ്ത നികുതി 14 ശതമാനമായി ഉയര്‍ത്തി. ബ്രാന്‍ഡഡ് സ്ഥാപനങ്ങളിലെ പാകം ചെയ്ത ഭക്ഷണത്തിന് ഫാറ്റ് ടാക്സ് ഏര്‍പ്പെടുത്തും. തിരുവനന്തപുരം മെഡി. കോളജ് എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും; കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിക്കായി 100 കോടി രൂപ

അലക്കു സോപ്പുകളുടെ നികുതി അഞ്ചു ശതമാനമായി ഉയര്‍ത്തി. പാക്കറ്റിലെ ഗോതമ്പ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി.

തുണിത്തരങ്ങള്‍ക്കു നികുതി വര്‍ധിപ്പിച്ചു. ഇത് രണ്ടു ശതമാനമാക്കി. സംസ്ഥാനത്തേക്കുള്ള വെളിച്ചെണ്ണയ്ക്ക് അഞ്ചു ശതമാനം നികുതി. ഇതിലൂടെയുള്ള വരുമാനം നാളികേര സംഭരണത്തിന് ലഭിക്കും.

നികുതിവകുപ്പില്‍ വ്യാപാരിസൗഹൃദ നടപടികള്‍ ആരംഭിക്കും. വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്‍ നടപ്പാക്കും, വ്യാപാരി സൗഹൃദകേന്ദ്രങ്ങള്‍ ആരംഭിക്കും, സ്റ്റോക് ട്രാന്‍സ്ഫര്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും, നികുതി കൃത്യമായി അടയ്ക്കുന്ന വ്യാപാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കും. ബില്‍ അപ്ലോഡ് ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.

പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തും. ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചു. അന്തര്‍സംസ്ഥാന ടിക്കറ്റ് നിരക്കുകളില്‍ പ്രതിഫലിച്ചേക്കും. വാഹനങ്ങളില്‍ ഏര്‍പ്പെടുത്തിയ വില്‍പന സംവിധാനങ്ങള്‍, എ.ടി.എം തുടങ്ങിയവക്കു ചതുരശ്ര അടി അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്തി.

ചരക്കുവാഹനങ്ങള്‍ക്ക് 10 ശതമാനം അധികനികുതി കുടുംബാംഗങ്ങള്‍ തമ്മിലുളള ഭാഗപത്രം തുടങ്ങിയ ഇടപാടുകള്‍ക്ക് മൂന്നു ശതമാനം മുദ്രവില ഈടാക്കും. റജിസ്ട്രേഷന്‍ നിരക്കുകളിലും വര്‍ധന ഉണ്ടാകും. സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുന്‍നിര്‍ത്തി ജനം സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.


Keywords: Kerala-budget-2016

Tags

Post a Comment

0 Comments

Top Post Ad

Below Post Ad