Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: ബജറ്റില്‍ പത്തു കോടി വകയിരുത്തി: ക്ഷേമ പെന്‍ഷനുകള്‍ 1000 രൂപ


തിരുവനന്തപുരം (www.evisionnews.in): പിണറായി മന്ത്രി സഭയുടെ ആദ്യ ബജറ്റില്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി ധനമന്ത്രി ഡോ തോമസ് ഐസകിന്റെ പ്രഖ്യാപനങ്ങള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതം കാര്‍ന്നു തിന്നുന്നവര്‍ക്ക് കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി പത്തു കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. വിവിധ ക്ഷേമ പെന്‍ഷനുകള്‍ ആയിരം രൂപയാക്കി ഉയര്‍ത്തി. പെന്‍ഷന്‍ കുടിശ്ശികകള്‍ ഓണത്തിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. അനാഥ കുട്ടികളുടെ സംരക്ഷണത്തിന് 20 കോടിയും വകയിരുത്തി.

തൊഴിലുറപ്പുകാര്‍ക്ക് സൗജന്യ റേഷന്‍. പെന്‍ഷനുകള്‍ ബാങ്കുവഴി. അന്യസംസ്ഥാന തൊഴിലാളികള്‍ ക്ഷേമപദ്ധതിയില്‍. പണി തീരാത്ത വീടുകള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു ലക്ഷം രൂപ. ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് ഭൂമി, ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് 15കോടി. മുന്നോക്ക കോര്‍പ്പറേഷന് 35 കോടി. ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിക്കും. സൗജന്യ റേഷന്‍ പദ്ധതി വിപുലീകരിക്കും. കിടപ്പിലായവരുടെ വീട്ടിലൊരാള്‍ക്ക് 600 രൂപ ധനസഹായം. ഇഎംഎസ് പാര്‍പ്പിട പദ്ധതി പുനരുജ്ജീവിപ്പിക്കും. അങ്കണ്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം നല്‍കാന്‍ 125 കോടി. വീടില്ലാത്തവരുടെ സമഗ്ര ലിസ്റ്റ് പഞ്ചായത്തുകള്‍ തയാറാക്കും. മാരക രോഗ ചികിത്സ സൗജന്യമാക്കും തുടങ്ങിയവയാണ് ബജറ്റിലെ സമാശ്വാസ ഇനങ്ങള്‍.

keywords: Kerala-news-thomas-isac-budjet2016
Tags

Post a Comment

0 Comments

Top Post Ad

Below Post Ad