Type Here to Get Search Results !

Bottom Ad

ബജറ്റ് അവതരണം തുടങ്ങി: കാതോര്‍ത്ത് കേരളം


തിരുവനന്തപുരം (www.evisionnews.in): എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ തോമസ് ഐസക് വെള്ളിയാഴ്ച രാവിലെ കൃത്യം ഒമ്പത് മണിക്ക് അവതരപ്പിച്ച് തുടങ്ങി. കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിനെ ഉദ്ദരിച്ചാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. അടുത്ത അഞ്ചു വര്‍ഷത്തെ പരിവര്‍ത്തനത്തിന്റെ ദിശാസൂചികയാകും ബജറ്റെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയനിരക്കിനെക്കാള്‍ താഴെയാണ്. ആഭ്യന്തര വരുമാനം കൂട്ടാന്‍ സര്‍വ്വശക്തിയും ഉപയോഗിക്കും. വരുംവര്‍ഷം റവന്യൂ കമ്മി ഇരുപതിനായിരം കോടി കവിയും. ധനവകുപ്പിനെ മറികടന്ന് മുന്‍ സര്‍ക്കാര്‍ ധനവിനിയോഗം നടത്തിയെന്നും ഇത് ട്രഷറിയെ പ്രതിസന്ധിയിലാക്കിയെന്നും ഐസക് ആരോപിച്ചു.


Keywords: Budjet-kerala-today-ldf-dr thomas isac
Tags

Post a Comment

0 Comments

Top Post Ad

Below Post Ad