Type Here to Get Search Results !

Bottom Ad

ജില്ലകള്‍ തോറും സാംസ്‌കാരിക കേന്ദ്രങ്ങള്‍: കാസര്‍കോട്ട് തിരുമുമ്പിന്റെ നാമധേയത്തില്‍


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നവോത്ഥാന നായകരുടെ നാമധേയത്തിലായിരിക്കും സാംസ്‌കാരിക നിലയങ്ങള്‍ സ്ഥാപിക്കുക. വെള്ളിയാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാറിന്റെ 2016-17 വര്‍ഷത്തെ ആദ്യ ബജറ്റ് അവതരണത്തിലാണ് ഇത് പ്രഖ്യാപിച്ചത്.

കാസര്‍കോട് ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനിയും നവോത്ഥാന നായകനും കവിയുമായ സുബ്രമണ്യന്‍ തിരുമുമ്പിന്റെ നാമധേയത്തിലായിരിക്കും സാംസ്‌കാരിക സമുച്ചയം ഉയരുന്നത്. പാടുന്ന പടവാള്‍ എന്നായിരുന്നു സുബ്രമണ്യന്‍ തിരുമുമ്പിനെ സാംസ്‌കാരിക കേരളം വാഴ്ത്തിയത്. നീലേശ്വരം കേന്ദ്രമാക്കിയാണ് തിരുമുമ്പ് പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്നത്. തിരുമുമ്പിന്റെ ഭവനം മുന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. 


Keywords: Kerala-kasaragod-news-thomas-isacc

Post a Comment

0 Comments

Top Post Ad

Below Post Ad