Type Here to Get Search Results !

Bottom Ad

വാഗ്ദാനങ്ങള്‍ പാഴ് വാക്കായി: ദുരന്തഭീതി അകലാതെ പള്ളത്തൂര്‍ പാലം

അഡൂര്‍ (www.evsisionnews.in); ദേലമ്പാടി പഞ്ചായത്തിലെ പള്ളത്തൂര്‍ പാലം അപകടപാലമായി തുടരുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. കഴിഞ്ഞ മഴക്കാലത്ത് പാലത്തിലൂടെ ബൈക്കോടിച്ചു പോകുന്നതിനിടെ കുമ്പള സ്റ്റേഷനില്‍ അഡീഷനല്‍ എസ്ഐ ആയിരുന്ന നാരായണ നായിക് ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് ബൈക്കും മൃതദേഹവും കണ്ടെടുത്തത്. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ പുതിയ പാലം നിര്‍മിക്കാന്‍ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും അതെല്ലാം പാഴ് വാക്കായി തീരുകയായിരുന്നു. 

മഴക്കാലത്തു ചാലിലെ നീരൊഴുക്ക് കൂടുമ്പോള്‍ ഉയരം കുറഞ്ഞ ഈ പാലം വെള്ളത്തിനടിയിലാവുകയാണ് പതിവ്. പഞ്ചായത്തിലെ ദേലംപാടി, മയ്യള, ഊജംപാടി, ബെള്ളിപ്പാടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഏകവഴി കൂടിയാണിത്. പാലത്തിന്റെ ഉയരക്കുറവുമൂലം വെള്ളം കവിഞ്ഞൊഴുകുന്നതും കൈവരികളില്ലാത്തതുമാണ് അപകടത്തിനു കാരണമാകുന്നത്. 

പ്രഭാകരന്‍ കമ്മിഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പാലത്തിനു കൈവരികള്‍ നിര്‍മിക്കുമെന്ന് അന്നത്തെ കലക്ടറും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദുരന്തത്തിന് ഒരു വയസ്സു കഴിയുമ്പോഴും ഒന്നും യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മഴ തിമിര്‍ത്തു പെയ്തതോടെ ചാലില്‍ നീരൊഴുക്ക് ഉയര്‍ന്നു പാലം കവിഞ്ഞൊഴുകാന്‍ തുടങ്ങി. മറ്റു വഴികളില്ലാത്തതിനാല്‍ ജീവന്‍ പണയം വച്ചു പാലം കടന്നുപോകുകയാണ് അതിര്‍ത്തി ജനത. കേരള കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊട്ട്യാടി ഈശ്വരമംഗല പാതയിലെ ഈ പാലത്തിലൂടെ നിരവധി വാഹനങ്ങളാണ് ഇപ്പോഴും പോകുന്നത്. അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാന്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.


Keywords;Kasaragod-news-pallathur-bridge

Post a Comment

0 Comments

Top Post Ad

Below Post Ad