Type Here to Get Search Results !

Bottom Ad

ഒടുവില്‍ ബില്‍ അടച്ചു: ജലഅതോറിറ്റി നിലയത്തില്‍ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു

പെരിയ (www.evisonnews.in): കഴിഞ്ഞ അഞ്ചുമാസത്തോളമായി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ച ബിആര്‍ഡിസി കുടിവെള്ളപദ്ധതിയുടെ പെരിയയിലെ ശുദ്ധീകരണ നിലയത്തില്‍ ജലഅതോറിറ്റി ബില്ലടച്ചതോടെ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് വൈദ്യുതി വകുപ്പ് അധികൃതരെത്തി വൈദ്യുതബന്ധം വിച്ഛേദിച്ചത്. എന്നാല്‍ കഴിഞ്ഞ രാത്രിതന്നെ വൈദ്യുതി വകുപ്പ്, വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു നല്‍കിയത്. ഇതോടെ ഇനങ്ങളുടെ കുടിവെള്ളം മുട്ടുമെന്ന പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായി. 

അഞ്ചര ലക്ഷം രൂപയാണ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കു മാത്രമായുള്ള കണക്ഷന്റെ ബില്‍ തുക. ഇതടയ്ക്കാത്തതാണ് വൈദ്യുതബന്ധം വിച്ഛേദിക്കാനുള്ള കാരണമായത്. 17 ലക്ഷത്തോളം രൂപയാണ് ഈയിനത്തില്‍ വൈദ്യുതി വകുപ്പിന് കുടിശികയുള്ളത്. 2012ല്‍ ആണു ബിആര്‍ഡിസി കുടിവെള്ളപദ്ധതി കമ്മിഷന്‍ ചെയ്യുന്നത്. തുടര്‍ന്നു പദ്ധതി നടത്തിപ്പിനായി ജലഅതോറിറ്റിക്കു കൈമാറുകയും ചെയ്തു. കമ്മിഷന്‍ ചെയ്ത അന്നുമുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ ബിആര്‍ഡിസിയാണ് വൈദ്യുതി ബില്‍ അടച്ചിരുന്നത്. ഇതു സംബന്ധിച്ചു രണ്ടു തവണ ടൂറിസം സെക്രട്ടറി, വാട്ടര്‍ റിസോഴ്‌സ് സെക്രട്ടറിക്കു കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad