Type Here to Get Search Results !

Bottom Ad

ബഷീര്‍ സ്മരണയില്‍ പ്രത്യേക പതിപ്പൊരുക്കി പൂത്തക്കാലിലെ കുട്ടികള്‍



കാഞ്ഞങ്ങാട് (www.evisionnews.in): എഴുത്തിന്റെ സുല്‍ത്താന്‍ അക്ഷരങ്ങള്‍ കൊണ്ട് പുതുതലമുറയുടെ പ്രണാമം. പൂത്തക്കാല്‍ ഗവ: യു.പി സ്‌കൂളിലെ കുട്ടികളാണ് നൂറിലേറെ ബഷീര്‍ പതിപ്പുകളൊരുക്കി ബഷീര്‍ ചരമദിനം വ്യത്യസ്തമാക്കിയത്. ബഷീര്‍ കഥകള്‍, വായനാകുറിപ്പുകള്‍, അനുഭവക്കുറിപ്പുകള്‍, പഠനങ്ങള്‍, ജീവ ചരിത്രം, രേഖാചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍, അനുസ്മരണ കുറിപ്പുകള്‍, ചിത്രങ്ങള്‍, കഥാപാത്ര നിരൂപണം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് മൂന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലുള്ള കുട്ടികളാണ് മാഗസിനുകള്‍ തയാറാക്കിയത്.

ബഷീര്‍ കൃതികളുടെയും പതിപ്പുകളുടെയും പ്രദര്‍ശനവും സ്‌കൂളില്‍ നടന്നു. പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകനും കെ.എസ്.ടി.എ മുന്‍ ജില്ലാ എക്‌സിക്യുട്ടീവ്അംഗവുമായ ദേവസ്യ ആന്റണി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് വി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.ജി ഗീതാകുമാരി സ്വാഗതവും എം. രാജന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad