Type Here to Get Search Results !

Bottom Ad

വ്യാജ സ്വര്‍ണം കണ്ടെത്താനുള്ള ഉപകരണങ്ങളുമായി കമ്പനികള്‍


കാസര്‍കോട് (www.evisionnews.in): ജില്ലയിലെ ബാങ്കുകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് നടക്കുന്ന തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ വ്യാജ സ്വര്‍ണം കണ്ടെത്താനുള്ള ഉപകരണവുമായി കമ്പനികള്‍ ജില്ലയിലേക്ക്. അപ്രൈസര്‍മാരെപ്പോലും കബളിപ്പിക്കുന്ന വ്യാജ സ്വര്‍ണത്തിന്റെ മാറ്റ് തിട്ടപ്പെടുത്താന്‍ നൂതന സാങ്കേതിക വിദ്യകളാണ് കമ്പനികള്‍ അവതരിപ്പിക്കുന്നത്. സഹകരണ ബാങ്കുകളിലും മറ്റും കമ്പനി പ്രതിനിധികള്‍ എത്തിത്തുടങ്ങി. ആധുനിക രീതിയിലുള്ള യന്ത്രങ്ങളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. വിതരണത്തിന് പുറമെ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യ പരിശീലനവും നടത്തുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പി. വാസുദേവ്, എന്‍. ശ്രീരാജ് എന്നിവര്‍ അറിയിച്ചു.

ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടങ്ങള്‍ വെച്ച് എട്ടു കോടിയിലധികം രൂപയാണ് അപ്രൈസര്‍മാരുടെയും മാനേജര്‍മാരുടെയും അറിവോടെ ഇടപാടുകാര്‍ തട്ടിയെടുത്തത്. മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല, വിദ്യാനഗര്‍ എന്നിവിടങ്ങളിലെ ശാഖകളിലും പിലിക്കോട്, ഉപ്പള, പെരുമ്പള എന്നിവിടങ്ങളിലെ സഹാകരണ ബാങ്കുകളിലുമാണ് ഇത്തരത്തില്‍ മുക്കുപണ്ട പണയ തട്ടിപ്പുകള്‍ അരങ്ങേറിയത്. അപ്രൈസര്‍മാര്‍ മാറ്റ് തിട്ടപ്പെടുത്തിയ പണ്ടങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന വ്യക്തമായ സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണ്ടത്തിന്റെ മാറ്റ് തിട്ടപ്പെടുത്തുന്ന ഉപകരണങ്ങള്‍ക്ക് പ്രസക്തിയേറിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad