കാസര്‍കോട് (www.evisionnews.in): ആശുപത്രിയില്‍ കഴിയുന്ന ഉമ്മയെ കാണാനെത്തിയ യുവക്കളെ മര്‍ദ്ദിച്ചതായി പരാതി. ചൂരിയിലെ അബ്ദുല്‍ റഹ്മാന്, കാഷിഫ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അശ്വിനി നഗറിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൃത്തിന്റ ഉമ്മയെ കാണാനായി എത്തിയതായിരുന്നു ഇരുവരും. ആശുപത്രിയിലെത്തിയ ഇവരെ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ചൂരിയിലെ അബ്ദുല്‍ റഹ്മാന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod-news-police-case-hospital
Post a Comment
0 Comments