Type Here to Get Search Results !

Bottom Ad

എ.ടി.എം തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം തുടങ്ങി


കാസര്‍കോട് (www.evisionnews.in): കേരള ഗ്രാമീണ്‍ ബാങ്ക് മുന്നാട് ശാഖയില്‍ നടന്ന എ.ടി.എം ക്രമക്കേടില്‍ ബാങ്ക് തലത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. മൂന്ന് അക്കൗണ്ടുകളിലായി 1.61 ലക്ഷത്തിന്റെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. രണ്ട് ഇടപാടുകാര്‍ ബ്രാഞ്ച് മാനേജര്‍ക്ക് നല്‍കിയ പരാതികള്‍ പിറ്റേന്ന് തന്നെ കാസര്‍കോട് റീജണല്‍ മാനേജര്‍ക്ക് കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.

ക്രമക്കേടിലൂടെ തട്ടിയ 1.61 ലക്ഷം രൂപയും ബാങ്ക് ജീവനക്കാരിയില്‍നിന്ന് തിരിച്ചടപ്പിക്കുകയും അന്വേഷണവിധേയമായി അവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കേസ് ഒതുക്കാനല്ല ബാങ്ക് ശ്രമച്ചതെന്നും ബാങ്കിന്റെ വിജിലന്‍സ് വിഭാഗം ചുമതലയുള്ള ജനറല്‍ മാനേജര്‍ ഒപ്പിട്ട പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയാണ് ചെയ്തതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ ബാങ്കില്‍ സുരക്ഷിതമായിരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad