Type Here to Get Search Results !

Bottom Ad

കൈകൂലി നല്‍കിയാല്‍ മന്ത്രിമാര്‍ക്കും വാങ്ങാം -ബി.ജെ.പിയുടെ സഖ്യകക്ഷി നേതാവ്

ഗുവാഹാട്ടി (www.evisionnews.in): ആവശ്യങ്ങള്‍ നടന്നുകിട്ടാന്‍ പൊതുജനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കരുതെന്ന സോനോവാളിന്റെ ആഹ്വാനത്തിന് പിന്നാലെ അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുള്ള ബി.ജെ.പി.ക്ക് തിരിച്ചടിയായി അസമിലെ സഖ്യകക്ഷിയുടെ കൈകൂലി വാങ്ങാനുള്ള ആഹ്വാനം വിവാദമാകുന്നു. കൈക്കൂലി വാഗ്ദാനം ചെയ്താല്‍ മന്ത്രിമാര്‍ക്കു വാങ്ങാമെന്ന് സഖ്യകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്.) നേതാവ് ഹഗ്രാമ മൊഹിലാരിയുടെ അഭിപ്രായമാണ് ബി.ജെ.പി.യെ വെട്ടിലാക്കിയത്.

അസമില്‍ ബി.ജെ.പി.യുടെ സബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ബി.പി.എഫിന്റെ രണ്ടുമന്ത്രിമാരാണുള്ളത്. അഴിമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തുവരികയാണ്. എന്നാല്‍ കൈക്കൂലി വാഗ്ദാനം ചെയ്താല്‍ മന്ത്രിമാര്‍ വാങ്ങരുതെന്നു പറയരുത്. വാഗ്ദാനം ചെയ്യുന്ന കൈക്കൂലി വാങ്ങുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചു വാങ്ങരുത് മൊഹിലാരി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad