Type Here to Get Search Results !

Bottom Ad

ബസില്‍ പാന്‍മസാലകളും മദ്യവും കടത്തിയ യു.പി സ്വദേശികള്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ 3600ലധികം പാക്കറ്റ് പാന്‍മസാലകളും 35 കുപ്പി വിദേശ മദ്യവുമായി മൂന്നംഗ യു.പി സ്വദേശികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ജോണ്‍പോള്‍ ഡിസ്ട്രിക്ടിലെ വിനോദ്് (27), യു.പി ബല്ല്യയിലെ മുന്ന (28), ചിത്ത് പരാഗിലെ അനില്‍കുമാര്‍ (35)എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 മണിയോടെ അടുക്കത്ത് ബയലില്‍ വെച്ചാണ് എക്‌സൈസ് സംഘം ബസ് തടഞ്ഞ് പാന്‍മസാലയും മദ്യവും പിടികൂടിയത്. കൊല്ലൂരില്‍ നിന്നും കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കാര്‍ത്തികേയന്‍, പ്രിവന്റീവ് ഓഫീസര്‍ സി കെ അഷ്‌റഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ എന്‍ മധു, ഡ്രൈവര്‍ രാജീവന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.കഴിഞ്ഞ ദിവസം നായന്‍മാര്‍മൂലയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന പാന്‍മസാലകളുമായി തളങ്കര സ്വദേശികളായ നവാസും ജുനൈദും പോലീസ് പിടികൂടിയിലായിരുന്നു. 


Keywords: Kasaragod-news-arrest-ksrtc

Post a Comment

0 Comments

Top Post Ad

Below Post Ad