Type Here to Get Search Results !

Bottom Ad

ആരിക്കാടി കോട്ടയും ഭൂമിയും സംരക്ഷിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി


കാസര്‍കോട് (www.evisionnews.in): കുമ്പളയിലെ ആരിക്കാടി കോട്ടയുടെ ഭൂമി കയ്യേറിയവര്‍ക്ക് റവന്യൂ വകുപ്പ് ഒത്താശചെയ്തതായി സര്‍ക്കാറിന് ബോധ്യമായി. ഇതേതുടര്‍ന്ന് കോട്ട കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. 

2007ല്‍ സംരക്ഷിത സ്മാരകമായി പ്രാഥമിക വിജ്ഞാപനംചെയ്ത കോട്ടയുടെ സ്ഥലം സ്വകാര്യവ്യക്തികള്‍ കൈമാറ്റം ചെയ്തുവരികയാണ്. 2014 വരെ അവരില്‍നിന്ന് നികുതിയും സ്വീകരിച്ചിരുന്നു. 5.35 ഏക്കര്‍ സ്ഥലമാണ് കോട്ടയുടേതായി ഉള്ളത്. സംരക്ഷിത സ്മാരകമെന്ന നിലയില്‍ കോട്ടയുടെ സ്ഥലം സംരക്ഷിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.


Keywords: Kasaragod-news-arikkadi-kadannappalli

Post a Comment

0 Comments

Top Post Ad

Below Post Ad